നവമഞ്ജരി

ശിശു നാമഗുരോരാജ്ഞ‍ാം കരോമി ശിരസാവഹന്‍
നവമഞ്ജരിക‍ാം ശുദ്ധീകര്‍ത്തുമര്‍ഹന്തി കോവിദാഃ

നാടീടുമീ വിഷയമോടീദൃശം നടനമാടീടുവാനരുതിനി-
ക്കാടീ വയോവിതരതീടീയിടയ്ക്കിവനു കൂടിയമായതിയലും
കാടീയുമീകരണമൂടീയെരിപ്പതിനൊരേടീകരിഞ്ഞ നിടില-
ച്ചൂടിദമീയ മയിലോടീടുവാനരുള്‍ക മോടീയുതം മുരുകനേ! 

രാപായില്‍ വീണുഴറുമാ പാപമീയരുതി-
രാപായിപോലെ മനമേ
നീ പാര്‍വതീതനയമാപാദചൂഡമണി-
മാപാദനായ നിയതം
പാപാടവീ ചുടുമിടാപായമീ മരുദി-
നോപാസനേന ചുഴിയില്‍
തീപായുമാറുമധുനാപായമുണ്മതിനു
നീ പാഹി മാമറുമുഖ!

യന്നായി വന്നരികില്‍ നിന്നായിരംകതിര്‍ പ-
രന്നാഭയുള്ള വടിവേല്‍-
തന്നാലിവന്നരുള്‍ തരുന്നാകിലൊന്നു കുറ-
യുന്നാമമൊന്നരുളു നീ
പുന്നാമതോയതിനി വന്നാകിലും മുരുക,
നിന്നാമമൊന്നു പിടിവി-
ട്ടെന്നാകിലല്ല ഗതിയെന്നാലുമൊന്നുരുകി-
നിന്നാലവന്നതു മതു.

ണത്താരില്‍മാതണിയുമത്താമരക്കുസുമ-
മൊത്താഭയുള്ളടികളെ-
ന്നുള്‍ത്താരിനുള്ളിലരികത്തായി വന്നമര-
വിത്തായ മൂലമുരുകാ,
മത്താപമൊക്കെയുമറുത്താശു മാമയിലി-
ലൊത്താടി വല്ലിയൊടുമി-
മ്മത്താളടിച്ചു നിലയെത്താതെ നീന്തുമിവ-
നെ സ്ഥായിയോടുമവ നീ.

കൃട്ടായി വന്ന നില വിട്ടോടി വന്നൊരു കു-
രുട്ടാവിയിങ്കലൊരു ക-
ണ്ണിട്ടാലുമപ്പൊഴുതിരുട്ടാറുമെന്തൊരു മി-
രട്ടാണിതൊക്കെ മുരുകാ,
വിട്ടാലിവന്നൊരു വരട്ടാശു നീയതിനി-
ട്ടാവി വന്നു മുടിവില്‍
പൊട്ടായി നിന്ന മലമുട്ടായ നീയവന-
മിട്ടാലുമിങ്ങു കൃപയാ.

തണ്ടാരില്‍മാനിനിയിലുണ്ടായ മാരനുമു-
രുണ്ടായിരം ചുവടിനു-
ള്ളുണ്ടാതിരിപ്പതിനു കണ്ടാലെവന്നു മന-
മുണ്ടാകയില്ല തവ മെയ്
തെണ്ടാതിരിപ്പവനിലുണ്ടാകയില്ല ശിതി-
കണ്ഠാദി ദേവകൃപയും
വിണ്ടാവി നിന്നടിയനുണ്ടാകുമാറു കൃപ-
യുണ്ടാകണം മുരുകനേ.

മഞ്ഞാവിതന്‍ കമനികുഞ്ഞായ നിന്‍ ചരണ-
കഞ്ജായ വീണുപണിയു-
ന്നിഞ്ഞാനുമങ്ങുമൊരു കുഞ്ഞാണിതെന്നറിവു
കിം ഞായമീശതനയാ.
കിഞ്ജാതകം ബത! തിരിഞ്ഞാകിലൊന്നിഹ ക-നിഞ്ഞാലുമൊന്നടിയനില്‍
പിന്‍ ഞാനുമങ്ങുമൊരു കുഞ്ഞാണിതെന്ന പദ-
വുഞ്ജായതേ സഫലമായ്.
ജ്ഞപ്തിക്കു വന്നടിയനപ്തിങ്കള്‍ ചൂഡനൊടു
സപ്തിക്കണഞ്ഞു മുറിയില്‍
ശബ്ദിച്ചിടാതഖിലദിക് തിങ്ങി നിന്നുവരു-
മബ്ധിക്കടുത്ത കൃപയാ
യുക്തിക്കടുക്കുമൊരു ശുക്തിട്ടു മട്ടുകളെ
യുക്തിപ്പറുത്തു പലരും
ധിക്തിഗ്മദീധിതി സുദൃക്‌തിക്കുമീ വ്യസന-
മുക്തിക്കു പാലയ വിഭോ!

രീണം മനം വിഷയബാണം വലിച്ചുഴറി
നാണം കളഞ്ഞുതകി ന-
ല്ലോണം ഭവത്പദമൊരീണം വരാനരുള്‍ക
വേണം ഷഡാനന, വരം
ഏണം പിടിച്ചവനൊടോണം കളിപ്പതിനു
പോണം ഭവാനൊടുമഹം
കാണംബരത്തു പരിമാണം പിടിപ്പതിനു

നീ നമ്മളോടുമൊരുനാള്‍.
Share on Google Plus

About Unknown

LyRICHORDS is focussed on collecting database of lyrics from various languages in the media industry.